---
title: "കണ്ണൂരിൽ മൂന്നിടങ്ങളിൽ പുഴയിൽ വീണ് 3 വിദ്യാർത്ഥികൾ മരിച്ചു ; നീന്തൽ നിർബന്ധമായും പാഠ്യവിഷയമാക്കണമെന്ന ചർച്ച സജീവം"
english_title: "3 students die after falling into rivers and ponds at three places in Kannur; Discussion on making swimming a compulsory subject is active"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295116/3 students die after falling into rivers and ponds at three places in Kannur; Discussion on making swimming a compulsory subject is active"
published_at: "2025-06-08T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845b95593dda_1000747374.jpg"
keywords: []
---

# കണ്ണൂരിൽ മൂന്നിടങ്ങളിൽ പുഴയിൽ വീണ് 3 വിദ്യാർത്ഥികൾ മരിച്ചു ; നീന്തൽ നിർബന്ധമായും പാഠ്യവിഷയമാക്കണമെന്ന ചർച്ച സജീവം

> **Lead Summary:** കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്.

നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ചൂട്ടാട് അഴിമുഖത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295116/3 students die after falling into rivers and ponds at three places in Kannur; Discussion on making swimming a compulsory subject is active)